Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടുന്നു താമസസ്ഥലങ്ങളില്‍ പ്രാഥമിക സൗകര്യങ്ങളുടെ കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 10:05 pm IST
inKozhikode

കുറ്റിയാടി: ജില്ലയില്‍ കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോട്ട് ചെയ്തിട്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. കുറ്റിയാടി, വേളം ദേവര്‍കോവില്‍ തളീക്കര, നരിക്കൂട്ടുംചാല്‍, തുടങ്ങി ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അടക്കം നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ചെറിയ കെട്ടിടങ്ങളില്‍ യാതൊരുവിധ സൗകര്യവുമില്ലാതെ താമസിക്കുന്നത്.

പഞ്ചായത്ത് അധികൃതര്‍ക്ക് പോലും ഇങ്ങിനെ താമസിക്കുന്ന തൊഴിലാളികളെ ക്കുറിച്ച് യാതൊരു വിവരവുമില്ല. സൗകര്യമില്ലാത്ത കെട്ടിടങ്ങളിലെ ഇടുങ്ങിയ മുറിക്കുള്ളില്‍ അഞ്ചും പത്തും തൊഴിലാളികളാണ് കഴിഞ്ഞു കൂടുന്നത്. ആവശ്യത്തിന് ശുചിമുറികളോ മറ്റ് സൗകര്യങ്ങളോ ഇത്തരം കെട്ടിടങ്ങളില്‍ ഇല്ലെന്ന് മാത്രമല്ല, ഇവരുടെ താമസ സ്ഥലങ്ങളില്‍ നിന്നുള്ള മലിന ജലം ഒഴുക്കിവിടുന്നതിന് മതിയായ സംവിധാനവുമില്ല. താമസ സ്ഥലങ്ങളിലെ ഖരമാലിന്യങ്ങളാവട്ടെ പുഴയോരത്തും തുറന്ന സ്ഥലങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. വീടിനോട് ചേര്‍ന്നുപോലും ചിലര്‍ കെട്ടിടങ്ങളുണ്ടാക്കി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നുണ്ട്. ഇവരില്‍ നിന്ന് വന്‍വാടക ഈടാക്കുമ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

പല സംസ്ഥാനങ്ങളില്‍ നിന്നായി തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും മിക്ക കെട്ടിട ഉടമകളും പാലിക്കുന്നില്ല. തിരിച്ചറിയല്‍ രേഖകളോ യഥാര്‍ത്ഥ വിലാസമോ അന്വേഷിക്കാതെ വാടക മാത്രം ലക്ഷ്യമാക്കിയാണ് കെട്ടിട ഉടമകള്‍ ഇവരെ താമസിപ്പിക്കുന്നത്. അപകടങ്ങളും കേസുകളും ഉണ്ടാവുമ്പോള്‍ ഇത് പോലീസിനെയും മറ്റ് അധികൃതരെയും കുഴക്കുന്നതും പതിവാണ്.

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ലക്ഷ്യമിട്ട് കഞ്ചാവും ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന സംഘവും സജീവമാണ്. കഴിഞ്ഞമാസം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കഞ്ചാവുമായി കുറ്റിയാടി പോലീസ് പിടികൂടിയിരുന്നു. കുറ്റിയാടി താലൂക്കാശുപത്രിയില്‍ ഡെങ്കിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. മന്ത് രോഗവും കുറ്റിയാടിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാവുന്നില്ല.

ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും അടിയന്തിര ഇടപെടല്‍ ഉണ്ടാവുന്നില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വളരെ മോശമായ സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്നും ,ഇത് തൊഴിലാളികള്‍ക്കിടയിലും പരിസര പ്രദേശങ്ങളിലും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുമെന്നും പറയുന്നുണ്ടെങ്കിലും ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Kerala

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.