പന്തളം: തെളിവെടുപ്പിനായി കോടതിയില്‍ നിന്നു കസ്റ്റഡിയില്‍ വാങ്ങിയ മോഷണക്കേസ് പ്രതികള്‍ പന്തളം പോലീസ് സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടു. കൊഴുവല്ലൂര്‍ തലകുളഞ്ഞി കിഴക്കേതില്‍ സുരേഷ് (20), മലയാലപ്പുഴ താഴം ചേറാടി ഷിബു ഭവനില്‍ ഷിജു (20) എന്നിവരാണ് പോലീസിനെ വെട്ടിച്ചു സ്‌റ്റേഷനില്‍ നിന്നു കടന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബൈക്ക്‌മോഷണക്കേസില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് സംഘം അറസ്റ്റു ചെയ്ത ഇവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നതാണ്. തെളിവെടുപ്പിന്റെ ഭാഗമായി പന്തളം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതായിരുന്നു.
രാത്രി 1 മണിയോടെ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടത് പോലീസുകാര്‍ അനുവദിച്ചതു മുതലാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ സ്‌റ്റേഷനില്‍ മൂന്നു പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. പ്രതികള്‍ പോലീസിനെ ഇടിച്ചു വീഴത്തിയിട്ടാണ് രക്ഷപ്പെട്ടത്. പോലീസ് അന്വേഷണം ശക്തമാക്കി.
















