കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടനാസമിതിയുടെ നേതൃത്വത്തില്‍ ഡഡിഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. തസ്തിക നിര്‍ണ്ണയത്തിന് പരിഗണിച്ച് തസ്തികകള്‍ സംരക്ഷിക്കണമെന്നും ഹയര്‍സെക്കന്ററിയില്‍ കായികാധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് പ്രതിഷേധ സൂചകമായി റവന്യൂ ജില്ലാ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടരി സ്ഥാനം ഷബീര്‍ അലി മന്‍ സൂര്‍ രാജിവെക്കുകയും ചെയ് തു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. രാജീവ് അധ്യക്ഷത വഹിച്ചു.
സുധാകരന്‍ പറമ്പാട്ട്, കെ.എം. നാസര്‍, ജോളി സി.സി, മുസ്തഫ കെ.കെ, യു.ആനന്ദന്‍, കെ.യു ബാബു, നബീല്‍ കെ, ഇ. കോയ, വിജയന്‍ വി.വി, ദിലീപ്കുമാര്‍ പി.സി, ഷമീം, കെ.കെ. അഷ്‌റ ഫ് എന്നിവര്‍ സംസാരിച്ചു.
















