വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ കണ്ണമ്പത്തു കരയില്‍ സിപിഎം ഓഫീസ് തീവെച്ച് നശിപ്പിച്ചു. ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമായിരുന്നു ഓഫീസിന് തീവെച്ചത്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഫര്‍ണിച്ചറുകള്‍,പുസ്തകങ്ങള്‍,ടി.വി എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. വടകര ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വടകര പോലീസ് സ്ഥലത്തെത്തി.അക്രമം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അക്രമകാരികളായ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.കോട്ടപ്പള്ളി കൊച്ചംവെള്ളി ഉനൈസ്(24),പുനത്തില്‍ ഇര്‍ഷാദ് (21),താഴെ കൊച്ചംവെള്ളി സുഹൈല്‍(20),തിരുവള്ളൂര്‍ പുളിയനാട്ടില്‍ മുഹമ്മദ്(21),കോട്ടപ്പള്ളി ഉണ്ണീരാങ്കണ്ടി സെയ്ത്(21)എന്നിവരാണ് അറസ്റ്റിലായത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















