അമ്പലവയല്‍: അന്തര്‍ദേശീയ ചക്കമഹോത്സവം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആഗസ്റ്റ് 9ന് തുടങ്ങും. കേരളം ആദ്യമായിട്ടാണ് ഇത്തരത്തില്‍ വിപുലമായ ചക്കമേളയ്‌ക്ക് വേദിയാകുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പതിനേഴോളം വിദഗ്ധരാണ് ഈ മേളയില്‍ വ്യത്യസ്തമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. ചക്കയുടെ ഉപോല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനും മൂല്യവര്‍ദ്ധിത ഉത്പന്നം എന്ന നിലയിലുള്ള സാധ്യതകളും ഈ മേളയില്‍ ചര്‍ച്ച ചെയ്യും. ആഗസ്റ്റ് 9 മുതല്‍ 14 വരെയാണ് അമ്പലവയലിലെ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ചക്കമഹോത്സവം നടത്തുന്നത്. ഇതോടനുബന്ധിച്ച് മിനി പൂപ്പൊലിയും നടക്കും.
ചക്കയും ഗവേഷണവും എന്ന വിഷയത്തിലാണ് ആദ്യദിവസം ശില്‍പ്പശാല നടക്കുക. വാണിജ്യാടിസ്ഥാനത്തിലള്ള കൃഷിയും വിപണനവും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മിതി, വിപണന സാധ്യതകള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യും. ചക്കയുടെ വ്യവസായ വത്കരണം എന്ന വിഷയത്തിലാണ് രണ്ടാം ദിവസത്തിലുള്ള ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
















