കോട്ടയം: ജില്ലയിലെ ഭവനങ്ങളെ മാലിന്യമുക്തവും പച്ചക്കറി സമ്പുഷ്ടവുമാക്കുന്നതിന് ആരംഭിച്ച ഹരിതഭവനം പദ്ധതി കുമരകം കൃഷി വിജ്ഞാന ഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഓരോ ബ്ലോക്കിലെയും തെരഞ്ഞെടുത്ത ഒരു വാര്‍ഡിലെ എല്ലാ വീടുകളെയും ഹരിതഭവനമാക്കുന്നതിനുള്ള പരിശീലനമാണ് നല്‍കുക. വാര്‍ഡുതലത്തില്‍ വീടുകള്‍ തോറും ഉറവിട ജൈവമാലിന്യ സംസ്‌കരണ യൂണിറ്റും ജൈവവള നിര്‍മ്മാണവും നടത്തുന്നു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എസ്. ലതി അദ്ധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോന്‍ ഹരിത ടെക്‌നിഷ്യന്മാര്‍ക്കുള്ള യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു.
















