Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആത്മീയ അടിത്തറ സൃഷ്ടിക്കുന്നതിന് രാമായണം മാതൃകാഗ്രന്ഥം-സ്വാമി ധര്‍മ്മചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 10:36 pm IST
in Kottayam

പാലാ: ജീവിതത്തില്‍ ആത്മീയമായ അടിത്തറ സൃഷ്ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇതിഹാസമാണ് രാമായണമെന്ന് കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു.

ആത്മീയമായ അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന ഭൗതിക നേട്ടങ്ങളാണ് സത്യമായിട്ടുള്ളതെന്ന് അദ്ദേഹം തുടര്‍ന്നു. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ അഖിലകുടുംബ രാമായണ പാരായണ സമര്‍പ്പണ വഴിപാടിന്റെ ഭാഗമായി നടത്തിയ രവിവാര രാമായണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ ഉദാത്തമായ മൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ രാമായണം മനസ്സിലാക്കിയാല്‍ മതി. പരിവര്‍ത്തനത്തിന്റെ ഇതിഹാസമാണ് രാമായണം. വേദങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെല്ലാം ഒന്നാണെന്നാണ് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടുള്ളത്.

ശങ്കരാചാര്യരിലും ക്രിസ്തുവിലും നബിയിലുമെല്ലാം കാണുന്നത് മഹാകാരുണ്യവാന്‍മാരുടെ ജീവിതവും സന്ദേശവുമാണ്. ഭാരതത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ സാഹിത്യകൃതികളും പരിശോധിച്ചാല്‍ അടിസ്ഥാനപരമായുള്ള ബിംബകല്‍പ്പനകളും പദങ്ങളും രാമായണത്തില്‍നിന്നുള്ളതാണെന്ന് മനസ്സിലാകുമെന്നും ധര്‍മ്മചൈതന്യ പറഞ്ഞു. എസ്എന്‍ഡിപി യോഗം വനിതാ സംഘം മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് അംബിക സുകുമാരന്‍ സമ്മേളന വേദിയില്‍ ദീപം തെളിയിച്ചു. കിടങ്ങൂര്‍ എന്‍.എസ്.ഗോപാലകൃഷ്ണന്‍ നായര്‍ രാമായണ കഥാകഥനം നടത്തി. സ്ത്രീയും കുടുംബവും എന്ന വിഷയത്തില്‍ അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അധ്യക്ഷനായി.

വിജയകുമാര്‍ ചിറയ്‌ക്കല്‍, സുരേഷ് ലക്ഷ്മി നിവാസ്, റ്റി.എസ്. ശിവദാസ്, ത്രിവിക്രമന്‍ നായര്‍, ഉമ തെങ്ങുംപിള്ളില്‍, ജയചന്ദ്രന്‍ വരകപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 13ന് അഖിലകുടുംബ രാമായണ പാരായണ സമര്‍പ്പണ വഴിപാട് സമാപിക്കും.

സമാപന സമ്മേളനം എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം മലനാട് തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. മായാ ബി. നായര്‍ പ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.