കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയെ തുടര്‍ന്ന് 54 പേരുടെ ലൈസന്‍സ് റദ്ദാക്കി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 19 പേരുടേയും, അമിത ഭാരം കയറ്റിയ 10 പേരുടേയും, അപകടകരമാം വിധം വാഹനം ഓടിച്ച 20 പേരുടേയും സിഗ്ന്നല് ലംഘനം നടത്തിയ അഞ്ച് പേരുടേയും ലൈസന്‍സാണ് റദ്ദാക്കിയത്.
സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 45 പേര്‍ക്കെതിരെയും, ഹെല്‍മറ്റ് ധരിക്കാത്ത 146 പേര്‍ക്കെതിരെയും, വാഹനത്തിന്റെ രൂപമാറ്റം വരുത്തിയ 34 പേര്‍ക്കെതിരെയും, റോഡ് നികുതി അടയ്ക്കാത്ത 47 വാഹനത്തിനെതിരെയും, പെര്‍മിറ്റ് ലംഘനം നടത്തിയ 41 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മൊത്തം 507 കേസുകളിലായി 492800 രൂപ പിഴ ഈടാക്കി. ശക്തമായ പരിശോധനയും നടപടികളും വരും ദിവസങ്ങളിലും തുടരുമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: