ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സന്യാസിയെ ക്രൂരമായി കൊന്ന മുഹമ്മദ് ഇസ്രയേല്‍ എന്ന യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബാബാ മിലന്‍ദാസ് എന്ന സന്യാസിയെകുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് യാണ് മുഹമ്മദ് ഇസ്രയേല്‍ .
ബാബ മിലാൻദാസ് എന്നറിയപ്പെടുന്ന സന്ത് റാം മിലാൻ ദാസ്ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബംഗർമൗവിലെ ഘുരെ തോലയിൽ ഒരു ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കകയായിരുന്നു. 60 വയസ്സുള്ള ഒരു ഹിന്ദു പുരോഹിതനായിരുന്നു ഇദ്ദേഹം. എന്നാല്‍ , ഇദ്ദേഹത്തെ മുഹമ്മദ് ഇസ്രയേല്‍ ജൂൺ 9 ന് ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിലെ മുഖ്യ പ്രതിയായ മുഹമ്മദ് ഇസ്രായീലിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം വരെ സമ്മാനം പൊലീസ് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഇസ്രയേലിനെ പിടികൂടി. പക്ഷെ ജൂൺ 15 ന് പുലർച്ചെ പ്രതിയും പൊലീസും തമ്മില്‍ ഒരു ഏറ്റുമുട്ടലിന്റെ സാഹചര്യം ഉണ്ടാവുകയായിരുന്നു. അതോടെ ആ ഏറ്റുമുട്ടലിൽ യുപി പോലീസ് മുഹമ്മദ് ഇസ്രയേലിനെ വെടിവച്ചു കൊന്നു.
മറ്റ് നാല് പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരുന്നു.
















