മാവേലിക്കര: ആത്മബോധോദയസംഘം മാവേലിക്കര ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ ഉത്രാടം ജന്മനക്ഷത്രമഹോത്സവം ഇന്ന്.
ശ്രീശുഭാനന്ദാ ട്രസ്റ്റിന്റെ സ്ഥാപകനും, മുന്‍ ആശ്രമാധിപതിയുമായ ആനന്ദജീ ഗുരുദേവന്റെ 93-ാമത് ഉത്രാടം ജന്മദിനമാണ് മഹോത്സവമായി കൊണ്ടാടുന്നത്. രാവിലെ ഗുരുപൂജ, പ്രാര്‍ത്ഥന, ഗുരുദക്ഷിണ, സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, പ്രാര്‍ത്ഥന, ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേല്പ് എന്നീ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് പത്തിന് ജന്മനക്ഷത്ര ഘോഷയാത്ര നടക്കും.
ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് ഒന്നിന് സമൂഹസദ്യ രണ്ടിന് ജന്മനക്ഷത്ര സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ അദ്ധ്യക്ഷനാകും. മലങ്കര കാത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്ത്യോസ് മെത്രാപ്പോലിത്ത ആശീര്‍വാദ പ്രഭാഷണം നടത്തും. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന്‍ അനുഗ്രഹപ്രഭാഷണം നടത്തും. ശാന്തിഗാരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും.
കെ.കെ.രാമചന്ദ്രന്‍നായര്‍ എംഎല്‍എ, സ്വാമി വിവേകാനന്ദന്‍, എം.മുരളി, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍. നാരായണന്‍, സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. സ്വാമി വേദാനന്ദന്‍ സ്വാഗതവും അഡ്വ. പി.കെ. വിജയപ്രസാദ് നന്ദിയും പറയും. വൈകിട്ട് ഏഴിന് ഒന്‍പതിന് സംഗീതാര്‍ച്ചന, 10.30ന് കഥകളി എന്നീവ നടക്കും.
















