കോട്ടയം: ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്‌ലവറിനെ (53-32) പരാജയപ്പെടുത്തി സെന്റ്. എഫ്രേംസ് മാന്നാനം ജേതാക്കളായി. സെന്റ് എഫ്രേംസിന്റെ ചാക്കോ സി. സൈമണ്‍ (14 പോയിന്റ്) ലിറ്റില്‍ ഫ്‌ലവറിന്റെ ക്രിസ്‌റ്റോ സാബു (10 പോയിന്റ്) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മാന്നാനം സെന്റ് എഫ്രേംസിന്റെ ചാക്കോ സി. സൈമണെയും ഭാവി വാഗ്ദാനമായി ലിറ്റില്‍ ഫ്‌ലവറിന്റെ ക്രിസ്‌റ്റോ സാബുവിനെയും തെരഞ്ഞെടുത്തു.
പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോട്ടയം മൗണ്ട് കാര്‍മലിനെ (58-44) പരാജയപ്പെടുത്തി കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ ജേതാക്കളായി. മൗണ്ട് കാര്‍മലിന്റെ ആന്‍ മേരി സക്കറിയ (14 പോയിന്റ്) ലിറ്റില്‍ ഫ്‌ലവറിന്റെ അലീന ആന്റണി (14 പോയിന്റ് ) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി കൊരട്ടി ലിറ്റില്‍ ഫ്‌ലവറിന്റെ അലീന ആന്റണിയും ഭാവി വാഗ്ദാനമായി കോട്ടയം മൗണ്ട് കാര്‍മലിന്റെ ആന്‍ മേരി സക്കറിയയും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സമ്മാനങ്ങള്‍ നല്‍കി.
















