Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്‍ കര്‍ഷകര്‍ കടക്കെണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 10:29 pm IST
in Kottayam

കോട്ടയം: വെയിലും മഴയുമേറ്റ് പാടത്ത് പൊന്ന് വിളയിച്ച കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍. നെല്ല് കൊടുത്ത് അഞ്ച് മാസം കഴിഞ്ഞി്ട്ടും സപ്ലൈക്കോയില്‍ നിന്ന് വില കിട്ടിയില്ല. ജില്ലയില്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 33 കോടി രൂപയാണ്. പാഡി ഓഫീസുകള്‍ കയറിയിറങ്ങി കര്‍ഷകര്‍ മടുത്തു. നെല്‍വില ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്ന മന്ത്രിയുടെ വാക്കും പതിരായി. എന്ത് ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ ഗത്യന്തരമില്ലാതെ തുക ആവശ്യപ്പെട്ട് സമരം തുടങ്ങി.കര്‍,ഷകര്‍ കടക്കാരായതോടെ പുഞ്ചകൃഷി ഒരുക്കള്‍ പ്രതിസന്ധിയിലായി.

വിരിപ്പൂ കൃഷി. പുഞ്ചകൃഷി എന്നിവയ്‌ക്ക് പാടശേഖരം ഒരുക്കുന്നതിന് വെള്ളം വറ്റിക്കാന്‍ പമ്പിംഗ് കരാര്‍ എടുത്തവരും കടക്കെണിയിലാണ്. രണ്ട് കോടി രൂപയാണ് ഇവര്‍ക്ക് കിട്ടാനുള്ളത്. ഇവരില്‍ ഭൂരിഭാഗവും കര്‍ഷകര്‍ തന്നെയാണ്. കടം വാങ്ങിയാണ് പലരും കരാറെടുത്തത്. മോട്ടോര്‍ വാടക, വൈദ്യുതി ചെലവ് എന്നിവ സ്വയം വഹിച്ചാണ് വെള്ളം വറ്റിച്ചത്.തുക കിട്ടാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തേയ്‌ക്കുള്ള കരാര്‍ ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

നെല്ല് കൊടുത്ത് അഞ്ച് മാസം കഴിഞ്ഞിട്ടും വില കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയിലാണ്പാട്ട കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. പലരും ബാങ്കില്‍ നിന്ന് 4 ശതമാനം പലിശയ്‌ക്ക് കടമെടുത്താണ് കൃഷി ചെയ്തത്. അടവ് മുടങ്ങിയതോടെ മുതലും പലിശയും താങ്ങാവുന്നതില്‍ അപ്പുറമായി. സ്വകാര്യ പണഇടപാടുകാരില്‍ നിന്ന് പലിശയ്‌ക്ക് പണം വാങ്ങി കടമെടുത്തവരും ഉണ്ട്. ഇവരും പുറത്തിറങ്ങനാവാത്ത സ്ഥിതിയാണ്. ചങ്ങനാശേരി, വൈക്കം, കോട്ടയം താലൂക്കുകളിലെ കര്‍ഷകര്‍ക്കാണ് വില കിട്ടാനുള്ളത്. തിരുവാര്‍പ്പ് , നാട്ടകം, അയ്‌മനം മേഖലകളിലെ പാടശേഖര സമിതികളും കര്‍ഷകരുമാണ് സമര മാര്‍ഗ്ഗത്തിലാണ്.

സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിയ്‌ക്കത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് പാഡി ഉദ്യോഗസ്ഥര്‍ പറയുന്നു. കേന്ദ്രത്തിന്റെ വിഹിതം മാസങ്ങള്‍ക്ക് മുമ്പേ ലഭിച്ചതാണ്.എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം പണം അനുവദിച്ചില്ല. നെല്ല് കൊടുക്കുമ്പോള്‍ തന്നെ പണം നല്‍കുമെന്ന മന്ത്രിയുടെ വാഗ്ദാനവും ജല രേഖയായതില്‍ കര്‍ഷക രോഷം ശക്തമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.