വടകര: സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത എസ്ഐക്കെതിരെ പോസ്റ്ററുമായി സിപിഎം. വടകര എസ്ഐ സനല്രാജിനെതിരെയാണ് പോസ്റ്റര്‍ പ്രചരണവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
രാഷ്ട്രീയഅക്രമ സംഭവങ്ങളില്‍ നിഷ്പക്ഷ സമീപനം സ്വീകരിക്കുന്ന വടകരയിലെ എസ്ഐമാര്‍ക്കെതിരെ തുറന്ന പോരിനിറങ്ങിയിരിക്കുകയാണ് സിപിഎം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ നാല് എസ്ഐമാരെയാണ് സ്ഥലം മാറ്റിയത്. നാല് പേരും സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് മാറ്റിയത്.
ഇപ്പോഴുള്ള എസ്ഐ സനല്‍ രാജ് മര്‍ദ്ദക വീരനാണെന്ന് ആരോപിച്ചാണ് ടൗണില്‍ ഉടനീളം സിപിഎം പോസ്റ്റര്‍ പതിച്ചത്. ഇയാളെ മാറ്റാനും സിപിഎം അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം അസമയത്ത് ചെക്കോട്ടിബസാര്‍ ബസ്സ്റ്റോപ്പില്‍ ഇരുന്ന സിപിഎം പ്രവര്‍ത്തകരെ എസ്ഐ വിരട്ടിയോടിച്ചിരുന്നു. പിറ്റേദിവസവും അസമയത്ത് ബസ്സ്റ്റോപ്പില്‍ കണ്ടഇവരെ എസ്ഐ ചോദ്യചെയ്തു. ഇതോടെ ഇവര്‍ എസ്ഐയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. എസ്ഐയെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് പോലിസ് സിപിഎം പ്രവര്‍ത്തക്കെതിരെ കേസ്സെടുത്തിരുന്നു. ഇതിലുള്ള അമര്‍ഷമാണ് എസ്ഐ ക്കെതിരെ നീങ്ങാന്‍ സിപി എമ്മിനെ പ്രേരിപ്പിച്ചതെ ന്നാണ് സൂചന.
പാര്‍ട്ടി പറയുന്നതുപോലെ കാര്യങ്ങള്‍ വടകര സ്റ്റേഷനില്‍ നിന്നും നീങ്ങുന്നില്ല എന്ന തോന്നല്‍ വന്നതോടെയാണ് ഗത്യന്തരമില്ലാതെ എസ്ഐക്കെതിരെ പോസ്റ്റര്‍ പതിച്ചത്. വടകരയിലെ എസ് ഐ മാര്‍ക്കെതിരെ പരസ്യമായി സിപിഎം നേതാക്കള്‍ പൊതുയോഗങ്ങളിലും മറ്റും അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: