Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തിരുനെല്ലിയില്‍ കാട്ടാന കൊന്നത് 80 പേരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 09:23 pm IST
inWayanad

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു. വനംവകുപ്പിലെ ജീവനക്കാരുടെ കുറവാണ് പ്രധാനപ്രശ്‌നം. വന്യമൃഗ ആക്രമണമുണ്ടായാല്‍ യഥാസ്ഥലത്ത് എത്തിപ്പെടേണ്ട ജീവനക്കാര്‍ പോലും വനംവകുപ്പിലില്ല. ഇത് നാട്ടുകാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം പതിവാക്കിയിരിക്കുന്നു.

കഴിഞ്ഞദിവസം നീര്‍വാരത്ത് വന്യമൃഗമിറങ്ങി മൂന്ന് ആടുകളെ കൊന്നുതിന്നു. നീര്‍വാരം കല്ലുവയല്‍ മുണ്ടക്കല്‍ ആലീസിന്റെ അഞ്ച് ആടുകളെയാണ് കടുവ ആക്രമിച്ചത്. മൂന്നെണ്ണത്തിനെ തിന്നു. ഇത് ജില്ലയിലെ സ്ഥിരം കാഴ്‌ച്ചയാണ്. ഒരാഴ്‌ച്ച മുന്‍പാണ് പട്ടാപ്പകല്‍ കാട്ടിക്കുളത്ത് കുഞ്ചലന്‍ എന്ന വനവാസിയെ കാട്ടാന ചവിട്ടികൊന്നത്. അവിടെയും ജനം വനംവകുപ്പിനെതിരെ തിരിഞ്ഞിരുന്നു. വ്യാഴാഴ്‌ച്ച മാനന്തവാടി നഗരസഭാപരിധിയിലെ പയ്യംപള്ളിയില്‍ കാട്ടാനയിറങ്ങി വന്‍ നാശമാണ് വരുത്തിയത്. പട്ടാപ്പകല്‍നടന്ന കാട്ടാനയുടെ പരാക്രമത്തില്‍ നാലുപേര്‍ക്കാണ് പരിക്കറ്റേത്. വൈദ്യുതി കമ്പിവേലികള്‍ ചവിട്ടിതകര്‍ത്തും കമ്പിക്ക് മുകളിലേക്ക് മരങ്ങള്‍ തള്ളിയിട്ടുമാണ് കാട്ടാനകള്‍ ജനവാസമേഖലയിലെക്കെത്തുന്നത്.

കൂടല്‍ക്കടവ്, മുട്ടങ്കര, ചാലിഗദ്ദ, പാല്‍വെളിച്ചംഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുന്നു. സമരം നടത്തുന്നവരെയാകട്ടെ ജയിലിലടയ്‌ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്. ഇതോടെ വരുംദിവസങ്ങളില്‍ കര്‍ഷകരും വനംവകുപ്പും തമ്മിലുള്ള സംഘര്‍ഷം കൂടുമെന്ന് ഉറപ്പാണ്.

ജില്ലയില്‍ 5000ല്‍ അധികം ഏക്കര്‍ കൃഷിഭൂമിയാണ് വന്യമൃഗശല്യത്താല്‍ തരിശ്ശായിമാറിയത്. കഴിഞ്ഞ 30വര്‍ഷത്തിനുള്ളില്‍ തിരുനെല്ലി പഞ്ചായത്തില്‍മാത്രം 80 ജീവനുകളാണ് വന്യജീവികള്‍ കവര്‍ന്നത്.

350 ആക്രമണസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 892 ച.കി. മി വനവിസ്തൃതിയുള്ള വയനാട്ടില്‍ 40ശതമാനവും വനഭാഗമാണ്. 2015-16ല്‍ 3182 വന്യമൃഗ ആക്രമണസംഭവങ്ങളില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞു. 2006-2007ല്‍ ഇത് കേവലം 948ഉം രണ്ടുമായിരുന്നു. ഇത് വനംവകുപ്പിന്റെ കണക്കാണ്. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് കുഞ്ചലന്‍ എന്ന വനവാസി വൃദ്ധന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ജില്ലയില്‍ 60 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വന്യമൃഗശല്യം തീരെ ഇല്ലാതിരുന്ന പല ഭാഗത്തും ഇന്ന് കാട്ടാനകളുടെ വിളയാട്ടമാണ്. ഇതിനുമുന്നില്‍ പതറിനില്‍ക്കുകയാണ് വനംവകുപ്പും. ഇതിനെതിരെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്ത് പോലീസ് വലയം ഭേദിച്ച് കുടില്‍കെട്ടി പ്രതിഷേധിച്ചത്.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കണ് റിമാന്‍ഡ് ചെയ്തത്. ഇവരെ കോഴിക്കോട് ജയിലിലേക്ക് മാറ്റി.

സജി ശങ്കര്‍(ജില്ലാ പ്രസിഡണ്ട്), പി.ജി.ആനന്ദ്കുമാര്‍ (ജനറല്‍സെക്രട്ടറി), വി.മോഹനന്‍( ഉപാദ്ധ്യക്ഷന്‍), കെ.പി.മധു(സെക്രട്ടറി), ഗോപാലകൃഷ്ണന്‍(സെക്രട്ടറി), പി.എം.അരവിന്ദന്‍(ബത്തേരി മണ്ഡലം പ്രസിഡണ്ട്), കെ.ബി.മദന്‍ലാല്‍ (ബത്തേരിമണ്ഡലം സെക്രട്ടറി), രാജീവ് പൂതാടി(ബത്തേരി മണ്ഡലം സെക്രട്ടറി), പ്രശാന്ത് മലവയല്‍ (യുവമോര്‍ച്ച ജില്ലാജനറല്‍സെക്രട്ടറി), പി.ഗോവിന്ദന്‍ (എസ്ടി മോര്‍ച്ച ബത്തേരി മണ്ഡലം പ്രസിഡണ്ട്) ഗിരീഷ്‌കുമാര്‍(മീനങ്ങാടി പഞ്ചായത്ത് ജനറല്‍സെക്രട്ടറി), പി.എ.സന്തോഷ്(പൂതാടി പഞ്ചായത്ത് വൈസ്പ്രസിഡണ്ട്), ഉണ്ണികൃഷ്ണന്‍ (പൂതാടി പഞ്ചായത്ത്ജനറല്‍സെക്രട്ടറി) തുടങ്ങിയവരാണ് ജയിലിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.