ആലപ്പുഴ: സ്‌കൂള്‍, കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബ് ഭാരവാഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരോധിത മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ചും വില്‍ക്കുന്നവരെക്കുറിച്ചും വിവരം കിട്ടിയാല്‍ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ കൈമാറാമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ക്ലബ് ഭാരവാഹികളും അദ്ധ്യാപകരും സംവാദത്തില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.എസ്. സലിംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















