ആലപ്പുഴ: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തില്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആലപ്പുഴ പുസ്തകോത്സവം ഇന്നു സമാപിക്കും. വൈകിട്ട് മൂന്നിന് സാഹിത്യ- സാംസ്‌കാരിക സംഘടനാ നേതാക്കളെയും എഴുത്തുകാരെയും ആദരിക്കും. കല്ലേലി രാഘവന്‍പിള്ള ഉദ്ഘാടനം ചെയ്യും. അഞ്ചിന് സമാപന സമ്മേളനം ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷനാകും. ഫിലിപ്പോസ് തത്തംപള്ളിയുടെ മഴവരുന്നുണ്ട് കൃതി പ്രകാശനം ചെയ്യും. എന്‍ബിടി മെമ്പര്‍ ഇ.എന്‍. നന്ദകുമാര്‍ ആശംസയര്‍പ്പിക്കും. വെണ്ണല മോഹന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. കെ.ആര്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും അഡ്വ. രണ്‍ജിത് ശ്രീനിവാസ് നന്ദിയും പറയും.
















