മുണ്ടക്കയം: എക്‌സൈസ് കാഞ്ഞിരപ്പള്ളി റേഞ്ചിന്റെ മുണ്ടക്കയം ഓഫീസ് പരിസരത്ത് വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ബൈക്ക്, ഓട്ടോ, ട്രാവലര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് വെയിലും മഴയും കൊണ്ട് നശിക്കുന്നത്. അബ്കാരി കേസിലും മയക്കുമരുന്നു കടത്തലിലും പിടിക്കപ്പെട്ട് എരുമേലി, ഈരാറ്റുപേട്ട റേഞ്ചുകളില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങളാണ് ഏറെയും. മറ്റു കേസുകള്‍ എല്ലാം തീര്‍ന്ന് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 22 വാഹനങ്ങള്‍ കഴിഞ്ഞ മാസം ലേലം നടത്തി എന്നാണ് കോട്ടയം ഡിവിഷണല്‍ ഓഫീസില്‍ നിന്ന് അറിയിച്ചത്. എന്നാല്‍ മുണ്ടക്കയം ഓഫീസില്‍ തിരക്കിയപ്പോള്‍ തങ്ങള്‍ക്ക് അറിയില്ല എന്ന മറുപടിയാണ് കിട്ടിയത്. വേണ്ടത്ര പ്രചാരണം നടത്താതെയാണ് ലേലം നടത്തിയതെന്ന് ആരോപണമുണ്ട്.
















