തുറവൂര്‍: കൂലി വര്‍ധന ആവശ്യപ്പെട്ടു പീലിങ് തൊഴിലാളികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍,കേരള ഇന്‍ഡിപ്പെന്‍ഡന്റ് പ്രോണ്‍ പ്രോസസിങ് ട്രേഡിങ് സൊസൈറ്റിയുംസംയുക്തമായാണ്‌സമര പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്. കൂലി വര്‍ധനയ്‌ക്കു പുറമെ തൊഴിലാളികളെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക, ഒരു കിലോ ചെമ്മീന് ഒരു ടോക്കണ്‍ നടപ്പാക്കുക, ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. ജാക്‌സന്‍ പൊള്ളയില്‍ ഉദ്ഘാടനം ചെയ്തു.
















