റാഞ്ചി: മദ്യവില്‍പ്പന സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ ഝാര്‍ഖണ്ഡില്‍ ലൈസന്‍സുള്ള 1150 മദ്യശാലകള്‍ അടച്ചുപൂട്ടി. അനധികൃത മദ്യവില്‍പ്പനക്കെതിരെ നേരത്തെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. അതേസമയം ഝാര്‍ഖണ്ഡ് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ(ജെഎസ്ബിസിഎല്‍) കീഴില്‍ 210 മദ്യശാലകള്‍ തുറക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മദ്യ വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ലൈസന്‍സിന്റെ മറവിലുള്ള നികുതിവെട്ടിപ്പ് തടയുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പനയിലൂടെ 900കോടിയുടെ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
















