പുനലൂര്‍: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പുനലൂര്‍ നഗരത്തിലും കരവാളൂര്‍, ഉറുകുന്ന്, ഇടമണ്‍, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. നഗരത്തില്‍ നടന്ന പ്രകടനം ബിജെപി ജില്ലാ കമ്മിറ്റിയംഗം വിളക്കുടി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിത് പരവട്ടം, കാവില്‍ പ്രസാദ്, പി.ആര്‍.വിനോദ്, വിളക്കുടി രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കരവാളൂരില്‍ നടന്ന പ്രകടനം ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് അനില്‍ ചേലയ്‌ക്കാട് ഉദ്ഘാടനം ചെയ്തു.
ഡി.ശങ്കരമണി, അശോകന്‍, രതീഷ്, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ തെന്മലയില്‍ നിയോജകമണ്ഡലം സെക്രട്ടറി സുധീര്‍കുമാര്‍ സംസാരിച്ചു. രാജപ്പന്‍പിള്ള, മഞ്ജുകുമാര്‍, സുരേഷ് തെന്മല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















