ഇരിട്ടി: ഉളിയില്‍ സമന്വയ വായനശാല ആന്റ് ഗ്രന്ഥാലയവും ഉളിയില്‍ ഗവ.ആയുര്‍വേദ ഡിസ്പന്‍സറിയും ചേര്‍ന്ന് നടത്തിയ പകര്‍ച്ചവ്യാധി ബോധവല്‍കരണ ക്ലാസും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.വി.സൂരജ് അധ്യക്ഷനായി. ഡോ.ടി.പി.ശ്രുതി ക്ലാസെടുത്തു. കൗണ്‍സിലര്‍ ടി.കെ.ഷെറീഫ, എന്‍.ശശിധരന്‍, കെ.അനില്‍കുമാര്‍, സി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ:ടി.പി.ശ്രുതി, ഡോ.യു.ജയകൃഷ്ണന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മരുന്നുവിതരണമുണ്ടായി.
















