തലശ്ശേരി: ഖത്തര്‍ തലശ്ശേരി വെല്‍ഫെയര്‍ അസോസിയേഷന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ തയ്യാറാക്കിയ ഐസിയുവിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പൂര്‍ണ്ണമായും ശീതീകരിച്ച ഐസിയുവില്‍ ഏഴ് കിടക്കകകളും രണ്ട് വെന്റിലേറ്റര്‍ യൂണിറ്റുകളും രോഗികളുടെ ചലനങ്ങള്‍ നിരീക്ഷിക്കാനുതകുന്നതും ഡോക്ടര്‍മാര്‍ക്ക് എവിടെ നിന്നായാലും ഓണ്‍ലൈനായി കാര്യങ്ങള്‍ അറിയാനും ഇടപെടാനും, ഇസിജി, പോര്‍ട്ടബിള്‍ എക്‌സറേ, സിപിആര്‍ തുടങ്ങിയവയും ശുദ്ധീകരിച്ച കുടിവെള്ളവും ഐസിയുവില്‍ ഒരുക്കിയിട്ടുണ്ട്.
അത്യാവശ്യം വേണ്ട എല്ലാ ഉപകരണങ്ങളും ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ കോ-ഓഡിനേറ്റര്‍ മുഹമ്മദ് നിസാര്‍, ഇ.കെ.റിയാസ്, വി.പി.ഷൗക്കത്ത് ഹുസൈന്‍, ജംഷീദ് തച്ചങ്കണി, വി.പി.അഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുത്തു.
















