കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം ക്രിമിനലുകള്‍ തൊഴിലാളികളെ അക്രമിച്ചത് സ്റ്റാലിനിസ്റ്റ് ഭീകരതയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു. പയ്യന്നൂരില്‍ സിപിഎം ക്രിമിനലുകള്‍ തകര്‍ത്ത ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ വാസയോഗ്യമാക്കാന്‍ ജോലിക്ക് വന്ന തൊഴിലാളികളെ കഴിഞ്ഞദിവസം വൈകുന്നേരം ഒരു പറ്റം സിപിഎം ക്രിമിനലുകള്‍ പയ്യന്നൂരില്‍ വച്ച് ക്രൂരമായി അക്രമിക്കുകയും കൊലവിളി നടത്തുകയും ഭീഷണി പെടുത്തുകയും ചെയ്തിരുന്നു. ഇത് സിപിഎം ഭരണകൂട സ്റ്റാലിനിസമാണ്.
പയ്യന്നൂരിലെ തുടര്‍ച്ചയായ ഈ അക്രമങ്ങള്‍ പോലീസിന്റെ അറിവോടു കൂടിയാണ് നടക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാം ശരിയാക്കും എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പയ്യന്നൂരില്‍ ഇന്നലെ സിപിഎം അക്രമി സംഘം നടത്തിയത്. പോലീസ് അധികാരികളുടെ ഭാഗത്തുനിന്നുഉള്ള അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും പി.സത്യാപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
















