കണ്ണൂര്‍: ബാങ്കിന്റെ അലാറം മുഴങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കി. ഇന്നലെ പുലര്‍ച്ചെ മുന്നുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ മുത്തപ്പന്‍ മടപ്പുരക്ക് സമീപമുള്ള എസ്ബിഐയുടെ എന്‍ആര്‍ഐ ശാഖയില്‍ നിന്ന് അലാറം മുഴങ്ങിയത്. ഇത്‌കേട്ട് സമീപത്ത് നൈറ്റ് പട്രോളിംഗ് നടത്തുന്ന പോലീസും നാട്ടുകാരും ഓടിയെത്തി. ഉടന്‍ ഫയര്‍ഫോഴ്‌സുമെത്തി. തുടര്‍ന്ന നടന്ന പരിശോധനയിലാണ് അലാറം അബദ്ധത്തില്‍ മുഴങ്ങിയതാണെന്ന് മനസ്സിലായത്.
















