പുനലൂര്‍: പുനലൂര്‍ എസ്‌ഐ ഓട്ടോറിക്ഷ അനധികൃതമായി പിടിച്ചെടുത്ത നടപപടിക്കെതിരെ ഓട്ടോഡ്രൈവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പിറവന്തൂര്‍ സ്വദേശി സജീവാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 25ന് രാവിലെ 11ന് പടയണിപാറ റോഡില്‍ ഓട്ടോറിക്ഷ എസ്‌ഐ പിടിച്ചെടുത്തെന്നാണ് പരാതി. വാഹനത്തിന്റെ രേഖകളെല്ലാം ശരിയാണെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും പരാതിക്കാന്‍ പറയുന്നു.
















