കണ്ണൂര്‍: പോലീസിനെ നിഷ്‌ക്രിയമാക്കി ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയും തിരുവനന്തപുരത്തെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട അക്രമത്തെ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എന്‍ഡിഎ കോ-കണ്‍വീനറുമായ എ.കെ.സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍ അപലപിച്ചു.
ദേശീയതലത്തില്‍ ബിജെപിക്കും എന്‍ഡിഎക്കുമെതിരെയുള്ള മഹാസഖ്യരൂപീകരണം ബീഹാറില്‍ നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തോടെ കനത്ത തിരിച്ചടിയേറ്റതിന്റെ ജാള്യത മറക്കുന്നതിന് സിപിഎം ഉന്നത നേതാക്കളുടെ അനുമതിയോടെ നടത്തുന്ന വ്യാപകമായ അക്രമത്തിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
















