Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 10:26 pm IST
inSports

ഗാലെ: മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ വിരാട് കോഹ്‌ലിയുടെയും ഓപ്പണര്‍ അഭിനവ് മുകുന്ദിന്റെയും അര്‍ധശതകങ്ങളില്‍ റണ്‍മലയൊരുക്കി ഇന്ത്യ വിജയത്തിന്റെ പടവുകളിലേയ്‌ക്ക് ചുവടുവയ്‌ക്കുന്നു. ഒന്നാം ഇന്നിങ്ങ്‌സിലെ 309 റണ്‍സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനത്തില്‍ മൂന്ന് വിക്കറ്റിന് 189 റണ്‍സിലെത്തി നില്‍ക്കുന്നു. ഇപ്പോള്‍ 498 റണ്‍സിന്റെ ലീഡായി.

ശതകത്തിലേയ്‌ക്ക് കുതിക്കുന്ന കോഹ് ലി 76 റണ്‍സുമായി ക്രീസിലുണ്ട്.

രണ്ടു ദിവസത്തെ കളിശേഷിക്കെ ഇന്ത്യ വിജയത്തിന്റെ പടിവാതിലേയ്‌ക്ക് നീങ്ങുകയാണ്. ഒന്നാം ഇന്നിങ്ങ്‌സില്‍ 291 റണ്‍സിന് പുറത്തായ ലങ്കന്‍ പടയ്‌ക്ക് ഇന്ത്യയൊരുക്കുന്ന റണ്‍മല മറികടക്കാനാകില്ലെന്നുറപ്പാണ്.

ഒന്നാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറി കുറിച്ച ശിഖര്‍ ധവാനെയും ചേതേശ്വര്‍ പൂജാരയെയും നിലയുറപ്പിക്കുന്നതിന് മുമ്പ് ശ്രീലങ്ക കൂടാരം കയറ്റി. എന്നാല്‍ കോഹ് ലിയും മുകുന്ദും പൊരുതി നിന്ന് സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ ഇവര്‍ 133 റണ്‍സ് കൂട്ടിചേര്‍ത്തു. സെഞ്ചുറിയിലേയ്‌ക്ക് നീങ്ങിയ മുകുന്ദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഗുണതിലകയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയുടെ തുടക്കം പാളി.14 റണ്‍സെടുത്ത ധവാനെ പെരേരയുടെ പന്തില്‍ ഗുണതിലക പിടികൂടി. പിന്നീടെത്തിയ പൂജാരയും പെട്ടെന്ന് മടങ്ങി.15 റണ്‍സാണ് സമ്പാദ്യം. കുമാരയുടെ പന്തില്‍ മെന്‍ഡിസ് ക്യാച്ചെടുത്തു.ശ്രീലങ്കയ്‌ക്കുവേണ്ടി പെരേര, ഗുണതിലക,കുമാര എന്നിവര്‍ ഓരോ വിക്ക്റ്റ് വീഴ്‌ത്തി. ഉച്ചഭക്ഷണത്തിനുശേഷം മഴയെതുടര്‍ന്ന് കുറച്ചുസമയം കളി മുടങ്ങിയിരുന്നു.

നേരത്തെ അഞ്ചിന് 154 റണ്‍സിന് ഇന്നിങ്ങസ് തുടങ്ങിയ ശ്രീലങ്ക 291 റണ്‍സിന് ഓള്‍ ഔട്ടായി. കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന ഏയ്ഞ്ചലോ മാത്യൂസിന്റെയും പെരേരയുടെയും മികവാര്‍ന്ന പ്രകടനമാണ് സ്‌കോര്‍ 291 റണ്‍സിലെത്തിച്ചത്.അടിച്ചു തകര്‍ത്ത പെരേര 132 പന്തില്‍ പത്ത് ഫോറും നാലു സിക്‌സറും പൊക്കി 92 റണ്‍സുമായി കീഴടങ്ങാതെ നിന്നു. മാത്യൂസ് 130 പന്തില്‍ പതിനൊന്ന് ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 83 റണ്‍സ് നേടി. ജഡേജയുടെ പന്തില്‍ കോഹ് ലി പിടിച്ചാണ് മാത്യൂസ് പുറത്തായത്.

ജഡേജ 67 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ യാദവിനും അശ്വിനും പാണ്ഡ്യെയ്‌ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

സ്‌കോര്‍ ബോര്‍ഡ് : ഇന്ത്യ: ഒന്നാം ഇന്നിങ്ങ്‌സ് : 600

ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്‌സ്: കരുണരത്‌ന എല്‍ബിഡബ്‌ളിയു യാദവ് 2, തരംഗാന റണ്‍ ഔട്ട് 64, ഗുണതിലക സി ധവാന്‍ ബി മുഹമ്മദ് ഷമി 16, ബികെജി മെന്‍ഡിസ് സി ധവാന്‍ ബി ഷമി 0, എഞ്ചലോ മാത്യൂസ് സി കോഹ് ലി ബി ജഡേജ 83, ഡിക്ക്‌വെല്ല സി മുകുന്ദ് ബി അശ്വിന്‍ 8, പെരേര നോട്ടൗട്ട് 92, ഹെറാത്ത് സി രഹാനെ ബി ജഡേജ 9, എന്‍. പ്രദീപ് ബി പാണ്ഡ്യെ 10, കുമാര ബി ജഡേജ 2, എക്‌സ്ട്രാസ് 5, ആകെ 291.

വിക്കറ്റ് വീഴ്ച: 1-7,2-68, 3-68, 4-125,5- 143, 6-205, 7-241, 8-280, 9-291

ബൗളിങ്ങ്: മുഹമ്മദ് ഷമി 12-2-45-2, യാദവ് 14-1-78-1, അശ്വിന്‍ 27-5-84-1, ജഡേജ 22.3 -3-67- 3, പാണ്ഡ്യെ 3-0-13-1.

ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ്: എസ്. ധവാന്‍ സി ഗുണതിലക ബി പെരേര14, എം.മുകുന്ദ് എല്‍ബിഡബ്‌ളിയു ഗുണതിലക 81, പൂജാര സി മെന്‍ഡിസ് ബി കുമാര 15, വി. കോഹ് ലി നോട്ടൗട്ട് 76, എക്‌സ്ട്രാസ് 3 , ആകെ മൂന്ന് വിക്കറ്റിന് 189.

വിക്കറ്റ് വീഴ്ച:1-19, 2-56, 3-189

ബൗളിങ്ങ്: എന്‍. പ്രദീപ് 10-2-44-0, പെരേര 12-0-42-1, കുമാര 11-1-53-1, ഹെറാത്ത് 9-0-34-0, ഗുണതിലക 4.3-0-15-1.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Kerala

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

പുതിയ വാര്‍ത്തകള്‍

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.