ബീജിങ്ങ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ചൈനീസ് കൗണ്‍സിലര്‍ യാങ്ങ് ജിച്ചിയെ കണ്ടു. ആദ്യ കൂടിക്കാഴ്ചയില്‍ ധോക്ലാം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതോടെ അതിര്‍ത്തിത്തര്‍ക്കത്തില്‍ മഞ്ഞുരുകിത്തുടങ്ങിയെന്നാണ് സൂചന.
വിദേശ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ചൈനയുടെ ആഭ്യന്തര കൗണ്‍സിലറാണ് യാങ്ങ് ജിച്ചി. രണ്ടാ രാജ്യങ്ങളും ശത്രുക്കളല്ല. ആ സാഹചര്യത്തില്‍ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ചര്‍ച്ചക്കു ശേഷം പത്രക്കുറിപ്പില്‍ അറിയിച്ചു.
യുദ്ധ സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പത്രക്കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നു. ഇന്ത്യാ ചൈന യുദ്ധമുണ്ടായാല്‍ അത് പാശ്ചാത്യ രാജ്യങ്ങള്‍ അടക്കം മിക്ക രാജ്യങ്ങളെയും ബാധിക്കും. കുറിപ്പില്‍ ഇരുരാജ്യങ്ങളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: