കൂത്തുപറമ്പ്: നിര്‍മ്മലഗിരി കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കുറുമ്പുക്കല്‍ മാപ്പിള എല്‍പി സ്‌കൂളില്‍ നടത്തുന്ന ഇംഗ്ലീഷ് ക്ലബിന്റെയും സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന്റെയും ഉദ്ഘാടനം ഡോ.എന്‍.ജെ.സലീന നിര്‍വ്വഹിച്ചു പിടിഎ പ്രസിഡന്റ് സി.പി.അബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സന്ധ്യാ ലക്ഷ്മി, സിസ്റ്റര്‍ ഗ്രേസി, പ്രൊഫസര്‍ ഔസേപ്പച്ചന്‍, സിസ്റ്റര്‍ സോണിയ, പ്രൊഫസര്‍ വിദ്യ, പ്രൊഫസര്‍ ഫിനിറ്റ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വാസന്തി പത്മനാഭന്‍ സ്വാഗതവും സി.എം.അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു.
















