ചെറുപുഴ: കാക്കേഞ്ചാല്‍ വൈസ് മെന്‍സ് ക്ലബ് ചെറുപുഴ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഡസ്റ്റ് ബിന്നുകള്‍വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌മെന്‍സ് ക്ലബ് നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ സനല്‍ മാമ്പള്ളി, തോമസ് അബ്രാഹം, ടോമി പുഞ്ചക്കുന്നേല്‍, കെ.ജെ.മാത്യു, സെബാസ്റ്റ്യന്‍ ജോ എന്നിവര്‍ പ്രസംഗിച്ചു. ചെറുപുഴ വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍ പി.പി. അജയ കുമാറും, ചെറുപുഴ പോസ്റ്റ് ഓഫീസില്‍ സബ് പോസ്റ്റ് മാസ്റ്റര്‍ കെ.കെ.സുരേഷ് കുമാറും ഡസ്റ്റ് ബിന്‍ ഏറ്റുവാങ്ങി. ആയുര്‍വേദ ആശുപത്രി, കൃഷിഭവന്‍, പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും ഡസ്റ്റ് ബിന്നുകള്‍ നല്‍കി.
















