മുംബൈ: റുമാനിയന്‍ പ്രതിരോധ നിരക്കാന്‍ ലൂസിയന്‍ ഗോയിന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത രണ്ടു സീസണില്‍ മുംബൈ സിറ്റി എഫ്‌സിയില്‍ കളിക്കും.
ടീമിന്റെ പ്രതിരോധ നിര ശക്തമാക്കാന്‍ ലൂസിയനെ ടീമില്‍ നിലനിര്‍ത്തിയതായി ക്ലബ് അധികൃതര്‍ അറിയിച്ചു. ലൂസിന് പുറമെ അമരീന്ദര്‍ സിങ്ങ് , എസ്.സിങ്ങ് എന്നിവരും അടങ്ങുന്നതാണ് മുംബൈയുടെ പ്രതിരോധനിര.
ലൂസിയാന്‍ അണ്ടര്‍-21 റുമാനിയന്‍ ടീമില്‍ അംഗമായിരുന്നു. റുമാനിയന്‍ ലീഗില്‍ കളിച്ചിരുന്നു. രണ്ടു തവണ റുമാനിയന്‍ കപ്പ് ജേതാവായി.യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ ക്ലബിനായി കളിച്ചിട്ടുണ്ട്.
കളത്തിലും കളത്തിനു പുറത്തും ലൂസിയന്‍ നായകനാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ സീസണില്‍ ടീമിന്റെ അഭിവാജ്യഘടകമായിരുന്നെന്നും മുംബൈയുടെ കോച്ച് അലക്‌സാന്ദ്രെ ഗുമാറീസ് പറഞ്ഞു.
നേരത്തെ ലൂസിയന്‍ അലക്‌സാന്ദ്രെയുടെ കീഴില്‍ ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്.
















