സിഡ്‌നി: ഓസ്‌ട്രേലിയന്‍ കളിക്കാരുമായുളള ശമ്പളപരിഷ്‌ക്കരണതര്‍ക്കത്തിന് അടുത്തയാഴച് പരിഹാരമായില്ലെങ്കില്‍ റിട്ടയേര്‍ഡ് ജഡ്ജിയെ മധ്യസ്ഥനായി നിയമിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ശമ്പളപരിഷ്‌ക്കരണം സംബന്ധിച്ച് കരാര്‍ അടുത്തയാഴ്ചയാദ്യം ഒപ്പിടാന്‍ കഴിയുന്നില്ലെങ്കില്‍ തര്‍ക്ക പരിഹാരത്തിന് റിട്ടയേര്‍ഡ് ജഡ്ജിയെ മധ്യഥനായി നിയമിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലന്‍ഡ് പറഞ്ഞു.
തര്‍ക്കം പരിഹരിച്ചെങ്കില്‍ മാത്രമെ അടുത്തമാസത്തെ ബംഗ്ലാദേശ് പര്യടനം നടക്കൂ. ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനം ആഗസ്റ്റ് 22 നാണ് ആരംഭിക്കുക.
















