കുലാലമ്പൂര്‍: ഫിഫ റാങ്കിങ്ങില്‍ 60-ാം സ്ഥാനത്തുളള ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം മലേഷ്യയുമായി രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ഇൗമാസം 29നും 31നുമാണ് മത്സരങ്ങള്‍.
മലേഷ്യയുമായുളള മത്സരങ്ങള്‍ ഇന്ത്യയ്‌ക്ക് വിലപ്പെട്ട പരിചയസമ്പത്ത് സമ്മാനിക്കുമെന്ന് ഇന്ത്യടീം കോച്ച് മെയ്‌മോള്‍ റോക്കി പറഞ്ഞു.
മലേഷ്യ ശക്തമായി ടീമാണ്. നമ്മള്‍ അവരെക്കാള്‍ നന്നായി കളിക്കണം. വിജയത്തിനായി കഴിവിന്റെ പരമാവധി ശ്രമിക്കും. മികച്ച പരിശീലനത്തിനുശേഷമാണ് മത്സരിക്കാന്‍ ഇവിടെയെത്തിയതെന്ന് ക്യാപറ്റന്‍ ബാലാ ദേവി പറഞ്ഞു.
















