ചേര്‍ത്തല: പട്ടണക്കാട് സഹകരണബാങ്കില്‍ തെരഞ്ഞെടുപ്പു മാറ്റിവെച്ചതിനെ തുടര്‍ന്ന് അഡിമിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ആറുമാസത്തേക്കു നീട്ടി. ഇതു സംബന്ധിച്ച് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കി. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന ബാങ്കില്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് 15 മുതല്‍ ഭരണ സമിതിയിലെ മൂന്നുപേരെ ഉള്‍പ്പെടുത്തി താല്കാലിക കമ്മിറ്റി ഉണ്ടാക്കിയത്.
22നു നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സഹകരണ ഇലക്ഷന് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ചിരുന്നു. തിരഞ്ഞെടുപ്പു നടക്കാത്ത സാഹചര്യത്തില്‍ ഭരണസ്തംഭനം ഒഴിവാക്കാനാണ് കമ്മിറ്റിയുടെ കാലാവധി നീട്ടിയിരിക്കുന്നത്. കാലാവധി അവസാനിച്ച കമ്മിറ്റിയിലെ അംഗങ്ങളായ ആര്.പുരുഷോത്തമഷേണായി, സി.എന്‍. സുബ്രഹ്മണ്യന്, ഷീലാ എസ്. കുമാര്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.
ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കോണ്‍ഗ്രസ് ഔദ്യോഗിക പാനലില്‍ തഴഞ്ഞവരെയാണ് അഡിമിനിസ്ട്രേറ്റീവ് കമ്മിറ്റിയായി തിരഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: