പയ്യാവൂര്‍: ചെമ്പേരി നിര്‍മ്മല ഹൈസ്കൂളില്‍ തലശ്ശേരി അതിരൂപത വൊക്കേഷന്‍ ബ്യുറോയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ലൈഫ് ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ.ജോസഫ് കരിനാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വത്സമ്മ ജോസ് അധ്യക്ഷത വഹിച്ചു . റവ.ഫാ.മാത്യു കോണിക്കല്‍, സിസ്റ്റര്‍ ജെസ്സി ജോസ്, ഷോണറ്റ് പാറത്താഴ തുടങ്ങിയവര്‍ ക്ലാസെടുത്തു. സിസ്റ്റര്‍ ആഗ്നസ്, ടി.കെ.റജീന, ഷിന്റോ മാത്യു, ബീന ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: