Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചിത്രയോട് എന്തിനീ ചിറ്റമ്മനയം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 07:56 pm IST
inSports

കൊച്ചി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏഷ്യന്‍ ജേത്രിയും മലയാളിയുമായ പി.യു. ചിത്രക്ക് ടീമില്‍ ഇടമില്ല. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയവര്‍ക്കെല്ലാം നേരിട്ട് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത സ്വന്തമാണെന്നിരിക്കെയാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ 24 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്‌കൂള്‍ മീറ്റുകൡലൂടെ സ്വര്‍ണ്ണം വാരിക്കൂട്ടിയശേഷം ഇപ്പോള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തിയ പാലക്കാട് മുണ്ടൂരിന്റെ സ്വന്തം പുത്രി പി.യു. ചിത്രയെ ഒഴിവാക്കിയത്.

ചിത്രയെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി ടീമില്‍ നിന്നൊഴിവാക്കി. പുരുഷന്മാരുടെ 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ അജയ്‌കുമാര്‍ സരോജ്, സ്റ്റീപ്പിള്‍ചേസ് താരം സുധാ സിങ് എന്നിവരാണവര്‍.

ഭുവനേശ്വറില്‍ വനിതകളുടെ 1500 മീറ്ററില്‍ പി.യു. ചിത്രയുടെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയതാണ്. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നിലായിരുന്ന ചിത്ര ഒരുഘട്ടത്തില്‍ അഞ്ചാം സ്ഥാനത്തേയ്‌ക്ക് വരെ പിന്തള്ളപ്പെട്ടിരുന്നു.

എന്നാല്‍ മത്സരം അവസാന ലാപ്പിലേയ്‌ക്ക് കടന്നതോടെ തന്റെ കാലുകളില്‍ ഒളിപ്പിച്ചുവച്ച കുതിരശക്തി പുറത്തെടുത്ത് കുതിച്ചു. ചൈനയുടെ ജെങ് മിന്‍ അടക്കം തന്നെക്കാള്‍ മുതിര്‍ന്ന ഏഷ്യന്‍ താരങ്ങളെ അട്ടിമറിച്ച് 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ചിത്രയുടെ പ്രകടനത്തെ അന്ന് എല്ലാവരും വാനോളം പുകഴ്‌ത്തുകയും ചെയ്തു.

4:17.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ചിത്ര ഏഷ്യന്‍ മീറ്റില്‍ ഒന്നാമതെത്തിയത്. കരിയറിലെ ചിത്രയുടെ മികച്ച പ്രകടനമായിരുന്നു അത്. എന്നാല്‍ അതിനുശേഷം ഗുണ്ടൂരില്‍ നടന്ന ദേശീയ സീനിയര്‍ മീറ്റില്‍ ചിത്രക്ക് രണ്ടാം സ്ഥാനമേ ലഭിച്ചുള്ളു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്ര മികച്ച ഫോമിലല്ലെന്ന് സെലക്ഷന്‍ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണനേട്ടത്തോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രക്ക് യോഗ്യതയും സ്വന്തമായി. എന്നാല്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് ചിത്രയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രക്ക് അവസരം നല്‍കിയിരുന്നെങ്കില്‍ വലിയൊരു മത്സര പരിചയമെങ്കിലും കിട്ടിയേനെ. അതും ഇല്ലാതാക്കിയിരിക്കുകയാണ് ടീം തെരഞ്ഞെടുപ്പിലൂടെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍.

എന്‍ട്രി കൊടുക്കാനുള്ള സമയപരിധി തീരാന്‍ മൂന്നുമണിക്കൂര്‍ മുമ്പായിരുന്നു ടീം പ്രഖ്യാപനം.

എന്നാല്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ആദ്യ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ലിസ്റ്റില്‍ ചിത്രയുടെ പേരുണ്ടായിരുന്നില്ല. അവസാന മണിക്കൂറിലാണ് ചിത്രയെ ഉള്‍പ്പെടുത്തിയത്.

ഒളിമ്പ്യന്മാരായ പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജ്ജുമൊക്കെ രാജ്യത്തെ കായികരംഗത്തെ വളര്‍ത്താനുള്ള പദ്ധതിയുടെ മുകളിലിരിക്കുമ്പോഴാണ് ഇല്ലായ്‌മകളുടെയും പട്ടിണിയുടെയും നടുവില്‍ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്ന് ട്രാക്കുകള്‍ കീഴടക്കി ആദ്യം സാഫ് ഗെയിംസിലും പിന്നീട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പൊന്നണിഞ്ഞ ചിത്രക്ക് ഈ അവഗണന നേരിടേണ്ടിവന്നത്.

ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം 200-ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും സെലക്ടര്‍മാരും വാദിക്കുന്നത്. എന്നാല്‍ 5000, 10000 മീറ്ററുകളില്‍ ഓടുന്ന ജി. ലക്ഷ്മണോ? ലോക നിലവാരത്തില്‍ ആദ്യ നൂറില്‍പ്പോലും ലക്ഷ്മണ്‍ ഉള്‍പ്പെടുന്നില്ല. അതുപോലെതന്നെയാണ് മറ്റു പലരുടെയും കാര്യം.

ഇന്ത്യയില്‍ കായിക മികവിനല്ല പ്രാധാന്യം. മറിച്ച് വേണ്ടത് ഒരു ഗോഡ്ഫാദറാണ്. ചിത്രക്ക് ഗോഡ്ഫാദറില്ലാത്തതാണ് തിരിച്ചടിയാകുന്നതും. ഫെഡറേഷന്റെ നടപടിക്കെതിരെ കേരളത്തിലാകമാനം പ്രതിഷേധം അലയടിക്കുകയാണ്.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 അംഗ ടീമില്‍ എത്രപേരില്‍ മെഡല്‍ പ്രതീക്ഷയുണ്ട്. ഏറിയാല്‍ ഒന്ന്. അതാണ് സത്യം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ജൂനിയര്‍ വിഭാഗം ലോകറെക്കോര്‍ഡുകാരനായ നീരജ് ചോപ്രക്ക് മാത്രം. അതുതന്നെ ഉറപ്പില്ല.

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ എറിഞ്ഞ 85.23 മീറ്റര്‍ എറിഞ്ഞാല്‍പോലും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചെന്നു വരില്ല. 89ഉം 90ഉം അതില്‍ക്കൂടുതലും ദൂരത്തേക്ക് ജാവലിന്‍ എറിയുന്നവരുണ്ട്. എന്നിട്ടാണ് മെഡല്‍ സാധ്യതയുടെ വലിയ ന്യായീകരണങ്ങള്‍ നിരത്തുന്നത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത് 24 പേരാണെങ്കിലും ഒഫീഷ്യല്‍സായി അകമ്പടി സേവിക്കുന്നത് 13 പേര്‍. ഇതില്‍ തന്നെ നാല് പേര്‍ മലയാളികളും. ഉഷയ്‌ക്കും അഞ്ജുവിനും പുറമെ ടീം മനേജര്‍ ടോണി ഡാനിയേല്‍, ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍നായര്‍ എന്നിവരാണ് മറ്റ് മലയാളികള്‍.

24 പേര്‍ക്ക് എന്തിനാണ് ഇത്രയും ഒഫീഷ്യല്‍സ്. ഇതെന്താ വിനോദയാത്രാ സംഘമോ? ഇതില്‍ നിന്നൊരാളെ മാറ്റി ചിത്രയ്‌ക്ക് അവസരം നല്‍കാമായിരുന്നില്ലേ. അത്‌ലറ്റിക്‌സ് വളര്‍ത്താനാണല്ലോ അത്‌ലറ്റിക് ഫെഡറേഷന്‍ എന്ന സംഘടന.

അല്ലാതെ അന്യനാടുകളിലെ ടൂറിസം വളര്‍ത്താനല്ലല്ലോ. മലയാളികളായ നാലുപേര്‍ക്കും ചിത്രയെ ഉള്‍പ്പെടുത്താന്‍ താല്പര്യമുണ്ടായിരുന്നില്ലെന്നാണ് പിന്നാമ്പുറ സംസാരം. മൂന്നുപേര്‍ ഇത് തുറന്നുപറഞ്ഞതായും പറയപ്പെടുന്നു.

ചിത്രയടക്കം മൂന്ന് താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയിലല്ലാതെ മറ്റെവിടെ നടക്കും? സംഭവം വിവാദമായപ്പോള്‍ പലരും തങ്ങളുടെ ഭാഗം ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

ഇതേ അവസ്ഥ കഴിഞ്ഞ റിയോ ഒളിമ്പിക്‌സ് സമയത്ത് ആര്‍. അനുവിനും നേരിട്ടുണ്ട്. തന്നേക്കാള്‍മോശം പ്രകടനം നടത്തിയവരെ ടീമില്‍ ഉള്‍പ്പെടുത്തിയ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ അനു കോടതിയില്‍ പോയിരുന്നു. എന്നാല്‍ ലിസ്റ്റ് കൊടുത്തുകഴിഞ്ഞതിനാല്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്ന് പറഞ്ഞ് ഫെഡറേഷന്‍ തടിയൂരുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.