Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മൂക്കുപൊത്തേണ്ട അവസ്ഥയില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 08:50 pm IST
in Thrissur

ഇരിങ്ങാലക്കുട : നൂറുകണക്കിന് ബസുകള്‍ സര്‍വീസ് നടത്തുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് അടുത്ത ഹോട്ടലുകളെയും മറ്റു സ്ഥലങ്ങളും തേടേണ്ട അവസ്ഥയാണ്. നഗരസഭക്ക് കീഴിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിഹീനമായി മൂക്കുപൊത്തി പോകേണ്ട അവസ്ഥ. കംഫര്‍ട്ട് സ്റ്റേഷന്റെ പുറകുവശവും കംഫര്‍ട്ട് സ്റ്റേഷന്റെ അകവും നല്‍കുന്നത് ഭയാനകമായ കാഴ്‌ച്ചകളാണ്. അസഹനീയമായ ദുര്‍ഗന്ധം മൂലം മൂക്ക് പൊത്തിയേ അകത്ത് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളു. മൂത്രപ്പുരകളും കക്കൂസുകളും പലതും പ്രവര്‍ത്തനരഹിതവും മാലിന്യ കൂമ്പാരവുമായിരിക്കുകയാണ്. ഒരു രൂപയും മൂന്ന് രൂപയും വാങ്ങുന്നതിന് പകരം രണ്ട് രൂപയും അഞ്ച് രൂപയുമാണ് അനധികൃതമായി കരാറെടുത്തവര്‍ വാങ്ങുന്നത്. കംഫര്‍ട്ട് സ്റ്റേഷന് പുറത്ത് സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞു സ്ലാബുകള്‍ പൊട്ടിയ അവസ്ഥയില്‍ പരിസരമാകെ ദുര്‍ഗന്ധം അനുഭവിക്കുന്ന അവസ്ഥയിലായിലാണ്. ആരോഗ്യ വിഭാഗത്തിന്റെ കൃത്യമായ മേല്‍നോട്ടം കൃത്യമായി ഇല്ലാത്തതാണ് ഇതിന് കാരണം. ഒരു നഗരസഭാ സിഎല്‍ആര്‍ ജീവനക്കാരനാണ് കംഫര്‍ട്ട് സ്റ്റേഷന്റെ കരാര്‍ എടുത്തിരിക്കുന്നത്. തന്റെ സ്വാധീനം മൂലം പല നടപടികളില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയാണ് പതിവ്. മാലിന്യം തള്ളാനുള്ള ഒരു കേന്ദ്രമായി മാറിയിട്ടുണ്ട് ബസ്റ്റാന്റ്.

ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ വിലപന സജീവമാണ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവും മറ്റു ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രം ബസ്റ്റാന്റും പരിസരവുമാണ്. പോലീസും എക്‌സൈസും വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ലെന്ന് കച്ചവടക്കാരും യാത്രക്കാരും പരാതിപ്പെടുന്നു. ബാറുകള്‍ തുറന്നതോടുകൂടി മദ്യപന്മാരുടെ ശല്ല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട് വരുന്നവരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ബസ്റ്റാന്റ്. വളരെയേറെ തിരക്കനുഭവപ്പെടുന്ന ബസ്റ്റാന്റാണ് ഇരിങ്ങാലക്കുട. എന്നിട്ടും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളോ സുരക്ഷയോ ഒരുക്കുന്നതില്‍ നഗരസഭ യാതൊരു നടപടികളും എടുക്കുന്നില്ല. വേണ്ടത്ര ലൈറ്റ് സൗകര്യങ്ങളില്ലാത്തതിനാല്‍ രാത്രിസമയങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്ന് യാത്രക്കാര്‍ പറയുന്നു.

വികസനം മുരടിച്ച ബസ് സ്റ്റേഷന്‍

ഇരിങ്ങാലക്കുട : കെഎസ്ആര്‍ടിസി സ്‌റ്റേഷനെ സബ് ഡെപ്പോയായി ഉയര്‍ത്തിയെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി മുന്‍എംഎല്‍എ. എന്നാന്‍ ഇപ്പോഴത്തെ എംഎല്‍എ പറയുന്നു ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ഓപ്പറേറ്റിംഗ് സ്റ്റേഷന്‍ മാത്രമാണെന്ന്. സബ് ഡെപ്പോ ലിസ്റ്റില്‍ ഇരിങ്ങാലക്കുടയുടെ പേരില്ലതാനും. സബ് ഡെപ്പോക്കുവേണ്ടി കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്ത് ഒരു കോടി നാല്‍പതു ലക്ഷം ചിലവിട്ട് നിര്‍മ്മിച്ച പുതിയ കെട്ടിടം പണിതെങ്കിലും ഇതുവരെയും പ്രവര്‍ത്തിക്കാനാകാതെ കിടക്കുകയാണ്. കെട്ടിടത്തിന് മുനിസിപ്പാലിറ്റി നമ്പര്‍ അനുവദിച്ചു കൊടുക്കാത്തതാണ് ബില്‍ഡിങ്ങ് പ്രവര്‍ത്തനക്ഷമമാകാത്തതിനു കാരണമെന്ന് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.