തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി പാര്‍ക്കിനുത്ത് ടിപ്പര്‍ ലോറി കടലില്‍ മറിഞ്ഞു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് ടിപ്പര്‍ കടലില്‍ മറിഞ്ഞു വീണത്. വാര്‍പ്പ് പൊട്ടിച്ചതിന്റെ അവശിഷ്ടം കടലോരത്ത് നിക്ഷേപിക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട ലോറി കടലില്‍ മറിയുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇല്ലത്ത്താഴെ സുനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
















