Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാലാദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 08:23 pm IST
in Samskriti

 

രാക്ഷസേശ്വരന്റെ അരമനയ്‌ക്കു ചുറ്റും കാവല്‍ ഭടന്മാര്‍. ശൂലം, മുള്‍ത്തടി, തോമാരം തുടങ്ങിയ നിശിതായുധങ്ങളേന്തിയ ഭടന്മാര്‍ ഇലയനങ്ങുന്നതിനുപോലും കാതോര്‍ത്ത് ജാഗ്രത പൂണ്ടു നില്‍ക്കുന്നു. ഈ അരമനയ്‌ക്കകത്താവുമോ ദേവിയെ ഒളിപ്പിച്ചു വെച്ചിരിയ്‌ക്കുന്നത്?

‘വായുപുത്രന്‍ അന്വേഷണം തുടര്‍ന്നു, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.

‘ഉവ്വ്. മഹാഭവനത്തിന്റെ പൂമുഖത്ത് പുഷ്പകം കണ്ടു. ഈ വാഹനത്തിലായിരിക്കും ദേവിയെ കൊണ്ടുവന്നിരിക്കുകയെന്നു വായുപുത്രന്‍ മനസ്സില്‍ കണ്ടു. പതുങ്ങി വിമാനത്തിനകത്തു കടന്നു-ദേവിയെ എങ്ങാനും ഒളിപ്പിച്ചു വെച്ചിരിക്കുന്നോ എന്നറിയാന്‍. അനര്‍ഘങ്ങളായ രത്‌നങ്ങള്‍ പതിച്ചതാണ് വിമാനത്തിന്റെ അകം. എല്ലായിടത്തും നോക്കി. ഇല്ല. പുഷ്പകവിമാനത്തില്‍ ദേവിയില്ല… ആഞ്ജനേയന്‍ പുറത്തുകടന്നു.

‘എന്നിട്ടോ?’ ശ്രീലക്ഷ്മി തിരക്കി.

‘നേരെ അന്തഃപുരത്തിലേയ്‌ക്ക് പതുങ്ങിയെത്തി. പത്‌നിമാരായ രാക്ഷസികളും ഭുജബലത്താല്‍ പിടിച്ചുകൊണ്ടുവരപ്പെട്ട രാജാംഗനകളുമെല്ലാം അവിടെ വസിക്കുന്നു. എല്ലാവരും ഭക്ഷണശാലയിലാണ്. അന്നപാനാദി ഭക്ഷണപദാര്‍ത്ഥങ്ങളുടെ മണം വായുപുത്രന്റെ മൂക്കിലെത്തി. മദ്യത്തിന്റെ ലഹരിയേല്‍പ്പിക്കുന്ന മണവുമുണ്ട്. ദേവിയെ ഭക്ഷണശാലയില്‍ നോക്കണ്ടേ? വായുപുത്രന്‍ മാത്രനേരം ശങ്കിച്ചുനിന്നു. രാക്ഷസികള്‍ നിര്‍ബന്ധിച്ചു ദേവിയെ അവിടേയ്‌ക്കു കൊണ്ടുപോയിട്ടുണ്ടെങ്കിലോ?’

‘നോക്കാന്‍ തന്നെ തീരുമാനിച്ചു, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.

‘പിന്നില്ലേ?’ മുത്തശ്ശന്‍ തുടര്‍ന്നു: ‘അവിടെച്ചെന്നപ്പോള്‍ എന്താണ് കണ്ടത്? ബോധമറ്റു കിടക്കുന്ന ഒട്ടേറെ തരുണീമണികള്‍. പലരും അര്‍ധനഗ്നരാണ്. പരസ്പരാലിംഗനം ചെയ്തുകിടക്കുന്നവരുണ്ട്.

അടുത്തുകിടക്കുന്നവളുടെ വസ്ത്രം വലിച്ചെടുത്ത് അതു പുതച്ചു കിടക്കുന്നവരുണ്ട്. വസ്ത്രം നഷ്ടപ്പെട്ടവര്‍ക്ക് അംഗവസ്ത്രമല്ലാതെ മറ്റൊന്നും നാണം മറയ്‌ക്കാനില്ല; അവരതൊന്നുമറിയാതെ ബോധമറ്റുകിടക്കുകയല്ലേ? എല്ലാവരേയും വായുപുത്രന്‍ ശ്രദ്ധിച്ചു.

‘പരദാരങ്ങളെ അവരുടെ ഉറക്കറയില്‍ രഹസ്യമായി കടന്നുചെന്നു കാണുകയായിരുന്നില്ലേ വായുപുത്രന്‍?’ മുത്തശ്ശി തിരക്കി.

അല്ലാതെ നിവൃത്തിയില്ലായിരുന്നു. വായുപുത്രന്‍ മനസ്സില്‍ പറഞ്ഞു: അന്തഃപുരത്തിലെ ഒരുവിധം എല്ലാ സ്ത്രീകളെയും താന്‍ കണ്ടു. പക്ഷേ, ഏതൊരാളെ കാണാനാണ് താനിത്ര വ്യഗ്രതപ്പെടുന്നത്: ആ ആളെമാത്രം കാണാനായില്ല… അരുതാത്തയിടങ്ങളിലും ചെല്ലേണ്ടിവന്നു. സ്ത്രീകളെ സ്ത്രീകളുടെ ഇടയിലല്ലേ തിരയാനാവൂ? ദേവിയെ തിരയുകയാണ് തന്റെ ദൗത്യം. താന്‍ ആ ദൗത്യം നിര്‍വഹിച്ചു.

മനോഹി ഹേതുഃ സര്‍വേഷാം

ഇന്ദ്രിയാണാം പ്രവര്‍ത്തതേ

ശുഭാശുഭ സ്വവസ്ഥാസു

തച്ചമേ സുവ്യവസ്ഥിതം…

തനിക്ക് ധര്‍മ്മലോപമേറ്റിട്ടില്ലെന്ന് ഹനുമാന്‍ ചിന്തിച്ചുറപ്പിക്കുകയാണ്. ഈ ഉറപ്പാണ് അത്രയധികം പ്രലോഭനകരമായ സാഹചര്യത്തില്‍പ്പോലും മനസ്സിനെ ഇളക്കാതിരുന്നത്. ഉളിതേച്ചു മൂര്‍ച്ച കൂട്ടുന്നത് സമയം കളയലാണെന്ന് ഒരു തച്ചനും കരുതാറില്ല. തച്ചന് ഉളിപോലെയാണ് സാധകന് മനസ്സ്. അതെപ്പോഴും മൂര്‍ച്ച വയ്‌പ്പിച്ചുകൊണ്ടിരിക്കണം.

‘എന്നിട്ടുമെന്തേ, ലക്ഷ്യം കാണാനാവുന്നില്ലല്ലോ’- മുത്തശ്ശിയുടെ ശബ്ദം നിരാശ പൂണ്ടു.

‘പാവം ഹനുമാന്‍. അതോര്‍ത്തു ഏറെ ദുഃഖിച്ചു’ മുത്തശ്ശന്റെ വാക്കുകളില്‍ ആ ദുഃഖം വെളിപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ദുരൂഹത കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

പുതിയ വാര്‍ത്തകള്‍

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.