കണ്ണൂര്‍: ജില്ലയിലെ സമാധാനശ്രമങ്ങള്‍ക്ക് ഭംഗം വരുത്തുന്നവിധം പയ്യന്നൂര്‍ പ്രദേശങ്ങളില്‍ അക്രമരാഷ്‌ട്രീയം അരങ്ങേറിയതില്‍ പീപ്പിള്‍സ് മൂവമെന്റ് ഫോര്‍ പീസ് പ്രതിഷേധം രേഖപ്പെടുത്തി. അക്രമിക്കപ്പെട്ട മുഴുവന്‍ വീടുകളും പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.
പയ്യന്നൂരില്‍ സമാധാനം പുലനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി ഇന്ന് പ്രാര്‍ത്ഥനാ ഉപവാസം നടത്തും. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ കാലത്ത് 10 മുതല്‍ 4 വരെ നടത്തുന്ന സമാധാന യജ്ഞം അന്താരഷ്‌ട്ര സമാധാന പ്രവര്‍ത്തകനും പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസിന്റെ സ്ഥാപകനേതാവുമായ പി.വി.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകകന്‍ ഉപവാസത്തില്‍ സംബന്ധിക്കും.
















