ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ യുദ്ധവാഹനങ്ങളും ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ടിബറ്റിലേയ്ക്ക് നീങ്ങിയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിന്‍ജിയാങ്, ടിബറ്റ് എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതും ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയാണ്. പശ്ചിമ ടിബറ്റിലെ കുന്‍ലുന്‍ മലനിരകളുടെ ദക്ഷിണ ഭാഗത്തേയ്ക്ക് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെയാണ് ഉപകരണങ്ങളും വാഹനങ്ങളും മാറ്റിയിരിക്കുന്നത്.
അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഇവ മാറ്റിയതെന്നു വ്യക്തമല്ല. ടിബറ്റില്‍ ചൈനീസ് സേന സൈനികാഭ്യാസം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: