കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി ടി.ആര്. സെലിയാംഗിനെ ഗവര്‍ണര്‍ പി.ബി. ആചാര്യ തെരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രിയായിരുന്ന ഷുര്ഹോസ്ലി ലീസീറ്റ്സു വിശ്വാസവോട്ടെടുപ്പിനു ഹാജരാകാത്തതിനെ തുടര്‍ന്നാണു സെലിയാംഗിനെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ തെരഞ്ഞെടുത്തത്. ഇന്നു വൈകുന്നേരം സെലിയാംഗ് സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന.
നിയമസഭയില്‍ തനിക്കു ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് അവകാശം ഉന്നയിച്ചു സെലിയാംഗ് ഗവര്‍ണര്‍ക്കു കത്തു നല്‍കിയതോടെയാണു നാഗാലാന്‍ഡില്‍ ഭരണപ്രതിസന്ധി ആരംഭിച്ചത്. ഇതേതുടര്‍ന്നു ഭരണകക്ഷിയായിരുന്ന ലീസീറ്റ്സുവിന്റെ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനോട് (എന്‍പിഎഫ്) ഭൂരിപക്ഷം തെളിയിക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ടു ലീസീറ്റ്സു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ലീസീറ്റ്സുവിന്റെ ഹര്‍ജി തള്ളി ഗവര്‍ണക്ക് വിശ്വാസവോട്ട് നടത്തുവാന്‍ അനുമതി നല്‍കുകയായിരുന്നു.
















