ന്യൂദല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെക്കുറിച്ച് രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദാവും ചര്‍ച്ച തുടങ്ങി വച്ച് സംസാരിക്കുക. കഴിഞ്ഞ ദിവസം വിഷയം ഉന്നയിച്ച ബിഎസ് പി അദ്ധ്യക്ഷ മായാവതി തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗത്വം രാജിവച്ചിരുന്നു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചയ്‌ക്കു മറുപടി നല്‍കും. പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ അക്രമ സംഭവങ്ങളിലും നിര്‍ബന്ധമായും കേസ് എടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രമസമാധാനം നിയന്ത്രിക്കേണ്ടതും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതും സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. അക്രമികള്‍ക്കെതിരെ സംസ്ഥാനം നടപടിയെടുക്കണം. കേന്ദ്രമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.
എഫ്‌ഐആറിന്റെ പകര്‍പ്പ് കേന്ദ്രത്തിന് അയച്ചുനല്‍കാനും നിര്‍ദ്ദേശിച്ചതായി ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഗോരക്ഷകരെന്ന് അവാകശപ്പെടുന്നവരുടെ അക്രമത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് വര്‍ഗ്ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
















