കണ്ണൂര്‍: മിനിമം വേതനമാവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം നടത്തുമ്പോള്‍ നുണപ്രചാരണവുമായി സിഐടിയു. സ്റ്റാഫ് നഴ്‌സുമാര്‍ ഉള്‍പ്പടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിന്ദനമര്‍പ്പിച്ച് കൊണ്ടാണ് സമരപ്പന്തലുകള്‍ക്ക് മുന്നില്‍ സിഐടിയു ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന നഴ്‌സുമാരെ അവഹേളിക്കുന്നതാണ് സിഐടിയു സ്ഥാപിച്ച ബോര്‍ഡുകള്‍. ബിജെപി, യുവമോര്‍ച്ച, കോണ്‍ഗ്രസ്സ്, സിപിഐ തുടങ്ങിയ സംഘടനകളെല്ലാം തന്നെ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴാണ് നുണപ്രചാരണവുമായി സിഐടിയു രംഗത്തിറങ്ങിയിരിക്കുന്നത്.
















