ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ നെയ്യളത്ത് സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ പുരാവസ്തു ശേഖരം കണ്ടെത്തി. രണ്ട് കിണ്ടി, നിലവിളക്കുകള്‍, തൂക്കുവിളക്കുകള്‍, ഓട്, ചെമ്പു പാത്രങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. നെയ്യളത്തെ പറപ്പള്ളി അഹമ്മദിന്റെ വീട്ടു പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. കുഴിയെടുക്കുന്നതിനിടെ ഒന്നര മീറ്ററോളം മണ്ണിനടിയില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ചില വസ്തുക്കള്‍ കണ്ട് സംശയം തോന്നിയതിനെത്തുടര്‍ന്നു സ്ഥലമുടമ മുഴക്കുന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് പൂജാവസ്തുക്കളും പാത്രങ്ങളുമാണെന്നു തോന്നിക്കുന്ന ഇവ കണ്ടെത്തിയത്. ഏകദേശം നൂറു വര്‍ഷത്തോളം പഴക്കം തോന്നിക്കുന്ന ഇവ പോലീസ് പിന്നീട് മുഴക്കുന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: