തലശ്ശേരി: തലശ്ശേരിയില്‍ നിന്ന് അറുപത്തിയഞ്ച് ലക്ഷം രൂപയുടെ നിരോധിത നോട്ട് പിടികൂടിയ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.ഹരിദാസന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിരവധി കൊലക്കേസില്‍ പ്രതിയായ സിപിഎം ക്രിമിനലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അറുപത്തിയഞ്ച് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ എവിടെനിന്നാണ് കിട്ടിയതെന്നും ഇതില്‍ തലശ്ശേരി എംഎല്‍എയുടെ പങ്ക് എന്താണെന്നും ലോക്കല്‍ പോലീസ് അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല.
ഈ സംഘത്തിലെ ഒരു ഗുണ്ടയോടൊപ്പം എംഎല്‍എയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ട് പോലും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോക്കല്‍ പോലീസ് തയ്യാറാവാത്ത സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നത്. അന്വേഷണം ഗൗരവത്തോടെ നടത്തിയാല്‍ ഈ ക്രിമിനല്‍ സംഘവുമായും നിരോധിച്ച നോട്ട് പിടികൂടിയ സംഭവവുമായും സിപിഎം നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാവുമെന്നും ഹരിദാസന് ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ.കെ.പ്രേമന്, ഒബിസി മോര്‍ച്ച് തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ.ബൈജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: