മയ്യഴി: മാഹി മേഖലയിലെ ഏക ഗവ.ഫ്രഞ്ചു ഹൈസ്കൂളായ എക്കോള്‍ സെന്ത്റാള് എ കൂര് കോംപ്ലമാന്തേറില് വിവിധ ക്ലബ്ബുകളുടെ രൂപീകരണത്തോടനുബന്ധിച്ചു അവതരിപ്പിച്ച ചാക്യാര്‍കൂത്ത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. പ്ലാസ്റ്റിക് മാലിനവും വന നശീകരണവും ഉണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെതിരെ കുട്ടികള്‍ക്കു ചെയ്യാവുന്ന കാര്യങ്ങളും നര്‍മ്മത്തില്‍ ചാലിച്ച് സംഗീതാത്മകമായാണു ചാക്യാര്‍ അവതരിപ്പിച്ചത്.
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 1500 ഓളം വിദ്യാലയാങ്കണങ്ങളില്‍ പ്രകൃതി സ്നേഹ കലാപ്രകടനങ്ങളൊരുക്കുന്ന കണ്ണൂര്‍ ഡെഡിക്കേറ്റേര്സിന്റെ കലാകാരന്മാരായ സന്തോഷ് ചിടങ്ങില്‍, ചന്ദ്രശേഖരന് ചിടങ്ങില്‍ എന്നിവരാണ് ഗവ.ഫ്രഞ്ചു ഹൈസ്കൂളില്‍ പ്രകൃതി സ്നേഹാവബോധ ചാക്യാര്‍ കൂത്ത് അവതരിപ്പിച്ചത്. പ്രധാനാധ്യാപകന് എം.മുസ്തഫയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഫ്രാന്‍സിസ് മെന്‍ഡോസ ഉദ്ഘാടനം ചെയ്തു. പോള്‍ ഷിബു സ്വാഗതവും സി.ഇ.രസിത നന്ദിയും പറഞ്ഞു. വിജയി, അണിമ പവിത്രന്, ഫാത്തിമ, വാജിത എന്നിവര്‍ നേതൃത്വം നന്‍കി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: