അഞ്ചല്‍: ചടയമംഗലം ജടായുപ്പാറ കോദണ്ഡരാമ ക്ഷേത്രത്തില്‍ രാമായണമാസാചരണത്തോടനുബന്ധിച്ചുള്ള തീര്‍ത്ഥാടനത്തിന് തുടക്കമായി. ചടയമംഗലം മഹാദേവര്‍ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച തീര്‍ത്ഥയാത്രയ്ക്ക് ക്ഷേത്രം രക്ഷാധികാരിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന് നേതൃത്വം നല്കി.
ഹിന്ദു ആചാര്യസഭാ അദ്ധ്യക്ഷന്‍ സ്വാമി വിജയേന്ദ്ര സരസ്വതി, വിവിധ ഹിന്ദുസംഘടനാ നേതാക്കള്‍, നൂറ് കണക്കിന് ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടൂത്തു. പാറമുകളിലെ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകളും ഹോമവും നടന്നു. തുടര്‍ന്ന് നടന്ന വാനരഊട്ടിന് കുമ്മനം നേതൃത്വം നല്കി.
കര്‍ക്കടകമാസം മുഴുവന്‍ ക്ഷേത്രസന്നിധിയിലേക്ക് തീര്‍ത്ഥാടനം നടക്കും. രാമായണമാസത്തിനു സമാപനം കുറിച്ചുള്ള മഹാീര്ത്ഥാടനം ആഗസ്റ്റ് 15ന് നടക്കും. കേരളത്തിനും പുറത്തുമുള്ള സന്യാസിശ്രേഷ്ഠര്‍, മഠാധിപതിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിശ്വഹിന്ദു പരിക്ഷത്തിന്റെയും അയോദ്ധ്യയിലെ സന്യാസ സമൂഹത്തിന്റെയും രാമേശ്വരം ശ്രീരാമക്ഷേത്രം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളുമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: