Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാക്കനാരുടെ സ്മരണയില്‍ പാക്കില്‍ സംക്രമ വാണിഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 09:28 pm IST
in Kottayam

കോട്ടയം: പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്മരണയില്‍ പാക്കില്‍ സംക്രമ വാണിഭം ആരംഭിച്ചു. പാക്കില്‍ ധര്‍മ്മശാസ്താ ക്ഷേത്ര മൈതാനത്തു കര്‍ക്കടകം ഒന്നു മുതല്‍ ഒരു മാസമാണ് സംക്രമവാണിഭം.

ഉപ്പുതൊട്ടു കര്‍പ്പൂരംവരെ എന്ന ചൊല്ലിനെ ശരിവയ്‌ക്കുന്നതാണ് മേളയിലെ കാഴ്ച. മുപ്പതോളം കടകളിലായി പരമ്പരാഗത വീട്ടുപകരണങ്ങളായ അരകല്ല്, ആട്ടുകല്ല്, ഉരല്‍, ഉലക്ക, വട്ടി, കുട്ട, മുറം, തഴപ്പായ, പിച്ചാത്തി, കറിച്ചട്ടികള്‍, ഭരണി തുടങ്ങിയ നാടന്‍ ഉപകരണങ്ങള്‍ക്കൊപ്പം ആധുനികയുഗത്തിലെ ഹൈടെക്ക് ഉപകരണങ്ങള്‍, ഔഷധ സസ്യങ്ങള്‍, പച്ചക്കറി തൈകള്‍, വിത്തുകള്‍, കുടംപുളി, തടിയില്‍ പണിത ഫര്‍ണിച്ചര്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയാണ് വില്‍പ്പനയ്‌ക്ക് എത്തിച്ചിരിക്കുന്നത്. ഉത്സവ സ്ഥലങ്ങളിലെ പോലെ ഫാന്‍സി കടകളുമുണ്ട്.

നാടന്‍ വീട്ടുപകരണങ്ങളും കാര്‍ഷിക ഉപകരണങ്ങളും വാങ്ങാനാണ് തിരക്കെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ തന്നെ മേളയില്‍ തിരക്ക് അനുഭവപ്പെട്ടു. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആള്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇവിടെ എത്തുന്നു. അവധി ദിവസങ്ങളാണ് തിരക്കേറുന്നത്. മാസങ്ങളോളം മേള നീണ്ടിരുന്ന കാലങ്ങളുണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞു. സംക്രമ വാണിഭത്തില്‍ എത്തുന്ന വ്യാപാരികള്‍ ഏറെയും സ്ഥിരമായി വരുന്നവരാണ്. നാലര പതിറ്റാണ്ടായി മുടങ്ങാതെ എത്തുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എല്ലാവര്‍ക്കും സംക്രമ വാണിഭത്തെ കുറിച്ച് പറയാന്‍ നല്ലവാക്കുകള്‍ മാത്രം. അമിത വില ഈടാക്കാറില്ലെന്നും മുന്‍ വര്‍ഷങ്ങളില്‍ നല്ല കച്ചവടം ലഭിച്ചിരുന്നതായും വ്യാപാരികള്‍ പറഞ്ഞു.

ഐതിഹ്യപ്പെരുമ നിറഞ്ഞ മേള നാടിന് സമ്മാനിക്കുന്നത് ഒരു ഉത്സവകാലമാണ്. ബ്രഹ്മഹത്യ നടത്തിയ പരശുരാമന്‍ പാപമുക്തിക്കായി കേരളക്കരയിലാകെ വിഗ്രഹ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങള്‍ നിര്‍മിച്ചു വരവേ, പാക്കിലുമെത്തി. ഇവിടെ ശിലാവിഗ്രഹം പ്രതിഷ്ഠിച്ചു ക്ഷേത്രം പണിയാനൊരുങ്ങിയ പരശുരാമന്‍ എത്ര ശ്രമിച്ചിട്ടും വിഗ്രഹം ഉറപ്പിക്കാനാകാതെ വന്നപ്പോള്‍ അതുവഴി മുറം വില്‍പ്പനയ്‌ക്കെത്തിയ പാക്കനാരെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പാക്കനാരെത്തി ഇവിടെ പാര്‍ക്കൂ എന്നുപറഞ്ഞു വിഗ്രഹം പിടിച്ചുറപ്പിച്ചതായാണ് ഐതിഹ്യം.

പില്‍ക്കാലത്ത് ഈ പ്രദേശം പാക്കില്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഇതിനു പ്രത്യുപകാരമായി എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്നിനു ഇവിടെയെത്തി മുറം വില്‍പ്പന നടത്താന്‍ പരശുരാമന്‍ പാക്കനാര്‍ക്ക് അനുമതി കൊടുത്തുവത്രേ.

പാക്കനാര്‍ക്കു ശേഷവും പിന്‍തലമുറക്കാര്‍ പതിവു തെറ്റിക്കാതെ എല്ലാ വര്‍ഷവും ഇവിടെയെത്തുന്നുണ്ട്. ഇതാണ് ഇന്നത്തെ പ്രസിദ്ധമായ പാക്കില്‍ സംക്രമവണിഭത്തിന് ആധാരമെന്നു പഴമക്കാര്‍ വിശ്വസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.