Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സമരസമിതി രൂപീകരണ യോഗത്തില്‍ നിന്നും സിപിഎം വിട്ടുനിന്നു നഴ്‌സ് സമരം : ജില്ലാ ഭരണകൂടത്തിനും സിപിഎമ്മിനുമെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 09:24 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഒമ്പത് സ്വകാര്യ ആശുപത്രികളില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ 19 ദിവസമായി നടന്നു വരുന്ന നഴ്‌സുമാരുടെ സമരം അടിച്ചമര്‍ത്താനുളള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സമരത്തിനെതിരെ നിലകൊളളുന്ന സിപിഎം നിലപാടും പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും സമരക്കാരായ നഴ്‌സുമാര്‍ക്കനുകൂലമായി രംഗത്തു വന്നതോടെ സര്‍ക്കാര്‍ സമരത്തിനു മുന്നില്‍ മുട്ടുമടക്കേണ്ട സ്ഥിതിയാണ്. ആശുപത്രികളില്‍ ഹാജരാകണമെന്ന കലക്ടറുടെ ഉത്തരവ് ഇന്നലെ ഒരിടത്തും പ്രാവര്‍ത്തികമായില്ല. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഒരു ആശുപത്രിയിലും ജോലിക്ക് ഹാജരായില്ല. നഴ്‌സിംഗ് സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികളെ നഴ്‌സുമാര്‍ക്ക് പകരം ജോലി ചെയ്യിക്കാനെടുത്ത തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നുതന്നെ ഇന്നലെ പ്രതിഷേധം ഉയര്‍ന്നു. സിപിഎം നിയന്ത്രിണത്തിലുളള പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ പഠിപ്പുമുടക്കി കലക്ടറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. മറ്റ് കോളേജുകളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നഴസിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമാണ് നഴ്‌സുമാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ പാടുളളൂവെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിനു വിരുദ്ധമായി നഴ്‌സിംഗ് സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കി വിദ്യാര്‍ത്ഥികളെ രോഗികളുടെ ശുശ്രൂഷ്‌യ്‌ക്കായി വിനിയോഗിക്കണമെന്ന കലക്ടറുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് വിദ്യാര്‍ത്ഥികളും സമരത്തിലുളള നഴ്‌സസ് അസോസിയേഷനും ചൂണ്ടിക്കാട്ടുന്നു. രോഗികളെ പരിചരിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ പിണഞ്ഞാല്‍ സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന ചോദ്യവും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

അതേസമയം ജില്ലയില്‍ നടത്തിവരുന്ന സമരം നഴ്‌സുമാര്‍ ശക്തമാക്കി. സമരത്തെ അടിച്ചമര്‍ത്താനുളള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമരക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുളളത്. നാളെ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരേയും പങ്കെടുപ്പിച്ചു കൊണ്ട് കലക്‌ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. ബിജപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് സമരത്തിന് പിന്തുണയുമായി ഇന്നലെ സമരപ്പന്തലിലെത്തി. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കണ്ണൂര്‍ താണയിലെ സ്‌പെഷ്യാലിറ്റി ആശുപത്രി ഉപരോധിച്ചു. സിപിഐയുടെ പോഷക സംഘടനയായ എഐവൈഎഫും പിന്തുണയുമായി രംഗത്തെത്തി.

സമരത്തോടുളള സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും നിലപാട് പൊതു സമൂഹത്തില്‍ ശക്തമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഴുവന്‍ രാഷ്‌ട്രീയ കക്ഷികളുടെ പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നഴ്‌സുമാരുടെ സമരസമിതി രൂപീകരണ യോഗത്തില്‍ നിന്നും സിപിഎം വിട്ടുനിന്ന നടപടി സിപിഎം അനുകൂലികളായ നഴ്‌സുമാര്‍ക്കും സിഐടിയു തൊഴിലാളികള്‍ക്കും ഇടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബിജെപിയുടേതുള്‍പ്പെടെ മറ്റ ഒട്ടുമിക്ക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തപ്പോള്‍ സിപിഎം നേതാക്കള്‍ മാത്രം വിട്ടുനില്‍ക്കുകയായിരുന്നു. സംഘടനാ തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് കൊട്ടിഘോഷിക്കുന്ന പാര്‍ട്ടി അര്‍ഹമായ വേതന വര്‍ദ്ധനവിനു വേണ്ടി നടത്തുന്ന സമരത്തിനെതിരെ പുറംതിരിഞ്ഞു നില്‍ക്കുകയും പാര്‍ട്ടി നയിക്കുന്ന സംസ്ഥാന ഭരണകൂടം സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തുന്ന നീക്കങ്ങളും പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ത്തന്നെ ശക്തമായ പ്രതിഷേധത്തിന് വഴി തുറന്നിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.